/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.
അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും.
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും.
തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന.
ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുൽ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us