തൊഴിലുറപ്പ് പദ്ധതി ഭേദഗതി നിയമം സംസ്ഥാനത്തിന് അധിക ബാധ്യത. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി വേണം: കെ.എൻ ബാലഗോപാൽ

കേരളത്തിന്റെ പൊതുവായ പ്രശ്നമാണിതെന്നും, ഇക്കാര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും ബാലഗോപാൽ പറഞ്ഞു.

New Update
378882-kn-balagopal

 കൊച്ചി: തൊഴിലുറപ്പ് പദ്ധതി ഭേദഗതി നിയമം സംസ്ഥാനത്തിന് അധിക ബാധ്യതയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Advertisment

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധി കുറച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. 

കേരളത്തിന്റെ പൊതുവായ പ്രശ്നമാണിതെന്നും, ഇക്കാര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും ബാലഗോപാൽ പറഞ്ഞു.

സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. 

കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നു. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. 

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി വേണം. സംസ്ഥാനങ്ങൾക്ക് 0.5% എങ്കിലും ക്യാപിറ്റൽ എക്സ്പെന്റിച്ചറിന് വേണ്ടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment