നടിയെ ആക്രമിച്ച കേസ്; കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ നടൻ ദിലീപിന്റെ പാസ്‌പോർട്ട്‌ വിട്ടുനൽകാൻ കോടതി ഉത്തരവ്

കേസിലെ ശിക്ഷാവിധിക്കെതിരെ ഉടനെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ്‌ പ്രോസിക്യൂഷൻ.

New Update
dileep-6

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്റെ പാസ്‌പോർട്ട്‌ വിട്ടുനൽകാൻ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ഉത്തരവിട്ടു. 

Advertisment

എന്നാൽ, കേസിൽ അപ്പീൽ തീരുമാനമാകുന്നതുവരെ പാസ്പോർട്ട്‌ വിട്ടുനൽകരുതെന്ന്‌ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. 


കേസിലെ ശിക്ഷാവിധിക്കെതിരെ ഉടനെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ്‌ പ്രോസിക്യൂഷൻ.


പുതിയ സിനിമയുടെ പ്രചാരണത്തിന്‌ വിദേശത്തേക്ക്‌ പോകാൻ പാസ്‌പോർട്ട്‌ വേണമെന്നാണ്‌ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്‌. 

കുറ്റവിമുക്തനാക്കപ്പെട്ടതിനാൽ പാസ്‌പോർട്ട്‌ വിട്ടുനൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

Advertisment