/sathyam/media/media_files/2025/12/07/rahul-mankootathil-2025-12-07-11-56-02.jpg)
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് എതിരായ ആദ്യ ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കും.
ഹർജി വീണ്ടും പരിഗണിക്കുന്ന ജനുവരി ഏഴുവരെ അറസ്‌റ്റിനുള്ള വിലക്ക് നീട്ടി. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കേസിൽ ഇയാൾ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു.
ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയുടെ പരാതിപ്രകാരം പ്രത്യേക അന്വേഷകസംഘം ചുമത്തിയ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കുമ്പോൾ മൂൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു സെഷൻസ് കോടതിയുടെ നിരീക്ഷണം.
കേരളത്തിന് പുറത്തുതാമസിക്കുന്ന ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തുവെന്ന രണ്ടാമത്തെ കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹെെക്കോടതി ജനുവരി ആറിന് പരിഗണിക്കും. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്‌റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us