New Update
/sathyam/media/media_files/2025/11/03/sasikala-2025-11-03-12-49-35.jpg)
കൊച്ചി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്ക് ആശ്വാസം. ശശികലക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
Advertisment
2022 ൽ മലപ്പുറത്ത് കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ജസ്റ്റിസ് സി എസ് ഡയസാണ് മൂന്ന് മാസത്തേക്ക് തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്. അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് ശശികലക്കെതിരെ പൊലീസ് കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us