/sathyam/media/media_files/2025/12/20/hq720-2025-12-20-09-48-31.jpg)
കൊച്ചി: ശ്രീനിവാസൻ വിട പറയുമ്പോൾ സിനിമയിലെ രാഷ്ട്രീയം ചർച്ച ചെയ്യപെടുക എന്നത് സ്വാഭാവികം . ഇത്രമാത്രം സാധാരണ മലയാളികളുടെ ഇടയിൽ സ്വാധീനം ചെലുത്തിയ ഒരു സിനിമ അതാണ് സന്ദേശം .
രാഷ്ട്രീയം തൊഴിലായി മാറ്റിയ ഒരു കുടുംബത്തിലെ സഹോദരങ്ങൾ വ്യത്യസ്ത പാർട്ടിക്കാരാണെങ്കിലും അവർ തൊഴിൽ ചെയ്ത് ജീവിക്കാൻ തീരുമാനിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
എന്നാൽ ആ സിനിമ ഇന്നും രാഷ്ട്രീയ കേരളത്തിൽ പ്രസക്തമാണ്. പാർട്ടി ഓഫീസിലെ പരാജയ വിശകലനത്തെ സമാനതകളില്ലാതെ അവതരിപ്പിക്കാൻ സന്ദേശത്തിലെ ആ ഒറ്റ രംഗം മതിയെന്ന് കാലം തെളിയിച്ചതാ.
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന ചോദ്യത്തിന് ആ രംഗം മാത്രം മതി , ചിരിയും ചിന്തയുമുള്ള നിമിഷങ്ങളിൽ ഓരോ മനുഷ്യനും ഇത് ഞാനല്ലേ എന്ന് സ്വയം ചിന്തിക്കാൻ ശ്രീനിവാസൻ അവസരം നൽകി.
സന്ദേശം ചർച്ചയാകുമ്പോൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞ ഈ വാക്കുകളിലെ പ്രസക്തി വ്യക്തമാണ്. വിഡി സതീശൻ പറഞ്ഞത് ഇങ്ങനെയാണ് .
" 30 വര്‍ഷത്തെ ചരിത്ര പരിശോധിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുക എന്നത് അത്ര എളുപ്പമല്ല.
ഇത്തവണ മേല്‍ക്കൈ ഉണ്ടാക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 മുതല്‍ 47 ശതമാനം വോട്ട് നേടും. 47 ശതമാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.സി.പി.എമ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്തുകയാണ് ശ്രമകരം. തോറ്റത് ഇപ്പോഴും മനസിലായിട്ടില്ല.
ശ്രീനിവാസനും ശങ്കരാടിയും തമ്മിലുള്ള താത്വിക വിശകലനം എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ശ്രീനിവാസനെ സല്യൂട്ട് ചെയ്യണമെന്ന് തോന്നിപ്പോകും.
സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കില്‍ പാരഡി ഗാനം പോലെ അതും നിരോധിച്ചേനെ " ഈ വാക്കുകളിലും വലിയ അംഗീകാരം എന്താണ് വേണ്ടത് ശ്രീനിവാസൻ എന്ന കലാകാരന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us