New Update
/sathyam/media/media_files/aPJ62tFDJ806B1CUR55Z.jpg)
കൊച്ചി: വിദേശത്ത് നിന്നുവന്ന യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ പിടിയിൽ.
Advertisment
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കൊച്ചി സ്വദേശികളായ നിസ്റ്റൽ കോൺ, ഹംദാൻ ഹരീഷ്, മലയിൽ ബിബിൻ, വിഷ്ണു വിനോദ്, ജോയൽ ജോർജ് എന്നിവരെയാണ് പിടികൂടിയത്.
കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ടതാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
കയ്യിലുണ്ടായിരുന്ന ബാഗോജും ഐ ഫോണും കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us