വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയത് കാസർകോഡ് സ്വദേശിയെ. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടെന്ന് സംശയം

തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു

New Update
img(110)

കൊച്ചി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേരെ നെടുമ്പാശ്ശേരി പോലീസ്  അറസ്റ്റ് ചെയ്തു.  

Advertisment

മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആൻ്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരാണ് അറസ്റ്റിലായത് .

ഇവർ കാസർഗോഡ് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയത്. സ്വർണ്ണവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

ഡി വൈ എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, പി ടി അനൂപ്, പി.ജി സാബു, എ എസ് ഐ എം വി ബിനു, സീനിയർ സി പിെ ജയിംസ് ജോൺ സി.പി.െമാരായ ഇ.എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരടങ്ങുന്ന  അന്വേഷണ സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു

Advertisment