/sathyam/media/media_files/2025/12/23/1001502999-2025-12-23-14-43-22.jpg)
കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയവും മാതൃകാ പരവുമാണ്.
ഒരു രാഷ്ട്രീയ പ്രവർത്തകൻ സമൂഹത്തിന് മാതൃകയാക്കണം എന്നതിന് ഉദാഹരണമാണ് ആ പോസ്റ്റ് , ഏറെ അഭിനന്ദനാർഹമായ ഒരു കാര്യത്തെപ്പറ്റിയാണ് വിഡി സതീശൻ തൻ്റെ ഫേസ് ബുക്കിൽ കുറിച്ചത്.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ ,
" എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ ഭാര്യ ദിദിയാ തോമസ് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്.
അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു.
ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു.
പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക " ഇങ്ങനെ വിഡി സതീശൻ ഫേസ് ബുക്കിൽ കുറിക്കുമ്പോൾ അത്
ഏറെ പ്രാധാന്യമുള്ളതാകുന്നത് പ്രൊഫഷണലിസം എന്നത് ഡോക്ടർമാർക്ക് മാത്രമല്ല , എല്ലാവരിലും ഉണ്ടാകണം , സഹജീവി സ്നേഹത്തിനും ഉത്തമ മാതൃകയാണ് വിഡി സതീശൻ തൻ്റെ ഫേസ് ബുക്കിലൂടെ അറിയിച്ച സംഭവം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us