New Update
/sathyam/media/media_files/2025/12/23/deepthi-mary-varghese-2025-12-23-20-15-29.png)
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടന്നെന്ന് കെപിസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്.
Advertisment
എന്തുകൊണ്ടാണ് തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് മനസിലായില്ല. തര്‍ക്കങ്ങളുണ്ടായാല്‍ കെപിസിസിക്ക് വിടണമെന്ന മാനദണ്ഡം ഡിസിസി പാലിച്ചില്ലെന്നും ദീപ്തി പരാതിപ്പെട്ടു.
'തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടില്ല. കൂട്ടായ തീരുമാനമായിട്ടാണ് ഫലം വരേണ്ടിയിരുന്നത്. ഇന്ന് കോര്‍ കമ്മിറ്റി കൂടിയിട്ടില്ല.
പാർട്ടിയുടെ തീരുമാനത്തിന് വിട്ടുനൽകണമെന്നാണ് പലരും പറഞ്ഞത്. തർക്കം വരുമ്പോൾ തീരുമാനമെടുക്കുന്നതിനായി കെപിസിസിക്ക് വിട്ടുനൽകണമെന്ന മാനദണ്ഡം പോലും പരിഗണിക്കാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്.' ദീപ്തി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us