New Update
/sathyam/media/media_files/2025/12/23/img87-2025-12-23-21-08-08.png)
കൊച്ചി: ആട് 3 ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരുക്ക്. തിരുച്ചെന്തൂരിൽ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് തോൾ എല്ലിന് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചു.
Advertisment
ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ ആട് 3 സിനിമയിലെ സംഘട്ടനരംഗങ്ങൾക്കിടെ വിനായകന് പരുക്കേൽക്കുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടിയത്. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us