/sathyam/media/media_files/2025/12/24/1001505098-2025-12-24-10-12-35.webp)
കൊച്ചി: കെപിസിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൊച്ചി മേയറെ തീരുമാനിച്ചതെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്.
തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് തെറ്റാണ്.
കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തതെന്നും ദീപ്തി പറയുന്നു.
ഇന്നലെ വൈകിട്ട് വരെ കോർ കമ്മിറ്റി ചേർന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് ആണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ചുമതലയേൽപിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ വേദി ഉണ്ടായില്ല.
സ്വതന്ത്രമായി കൗൺസിലർമാർ അഭിപ്രായം രേഖപ്പെടുത്തിയി രുന്നുവെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നു.
കണക്ക് പറഞ്ഞ് ദീപ്തിക്ക് പിന്തുണയില്ല എന്ന് പറയുന്നത് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ല. നിരാശയില്ല, പാർട്ടി ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us