/sathyam/media/media_files/2025/12/23/kochi-corporation-2025-12-23-18-22-10.png)
കൊച്ചി: കൊച്ചി കോർപറേഷനിൽ മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ ധാരണ. ഒരു ടേം ഡെപ്യൂട്ടി മേയർഷിപ്പ് നൽകാൻ ധാരണയായെന്നും തർക്കം അവസാനിച്ചെന്നും ലീഗ് നേതാവ് മുഹമ്മദ് ഷാ പറഞ്ഞു.
പി.കെ കുഞ്ഞാലികുട്ടി കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഒരു വർഷകാലയളവിൽ ടി.കെ അഷ്‌റഫാകും ഡെപ്യൂട്ടി മേയറാകുക.
കൊച്ചി ഡെപ്യൂട്ടി മേയര്‍ പദവി നിഷേധിക്കപ്പട്ടതിനെ തുടര്‍ന്ന് ഇടഞ്ഞ മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരുന്നു.
കോണ്‍ഗ്രസുമായി നിസഹകരണം പ്രഖ്യാപിച്ച ലീഗിനെ അനുനയിപ്പിക്കാനായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷനെയായിരുന്നു ചുമതല പെടുത്തിയത്.
ഡെപ്യൂട്ടി മേയര്‍ പദവിയില്‍ ഒരു ടേം എങ്കിലും വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ചര്‍ച്ച പോലും ചെയ്യാതെ കോണ്‍ഗ്രസ് തള്ളിയെന്നാണ് ലീഗിന്റെ പരാതി.
ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഘടകക്ഷി വേണ്ട എന്ന നിലപാട് മോശമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us