സെല്ലില്‍ കയറാന്‍ പറഞ്ഞ വിരോധത്തില്‍ തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. ആക്രമണത്തില്‍ ജയിൽ ജീവനക്കാർക്ക് പരിക്ക്

അക്രമത്തില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായ ആലപ്പുഴ മാരാരിക്കുളം സ്വദേശി റിജുമോന്‍, ഐരാപുരം സ്വദേശി ബിനു നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലതുകൈയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്‌.

New Update
img(104)

മട്ടാഞ്ചേരി: സെല്ലില്‍ കയറാന്‍ പറഞ്ഞ വിരോധത്തില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. മട്ടാഞ്ചേരി സബ് ജയിലില്‍ റിമാൻഡ്‌ പ്രതിയായ തന്‍സീറാണ് ആക്രമണം നടത്തിയത്.

Advertisment

അക്രമത്തില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായ ആലപ്പുഴ മാരാരിക്കുളം സ്വദേശി റിജുമോന്‍, ഐരാപുരം സ്വദേശി ബിനു നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലതുകൈയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്‌.

ചൊവ്വ രാവിലെ 7.30ഓടെയാണ് സംഭവം. സെല്ലില്‍ കയറാന്‍ പറഞ്ഞ റിജുമോനെ ഗാര്‍ഡ് ഓഫീസിനടുത്തുവച്ച് കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഇരുമ്പുമൂടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. 

ബിനുവിന്റെ കൈപിടിച്ച് തിരിച്ചു. ജയിലിന് പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയും പ്രതി മുഴക്കി. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.

Advertisment