/sathyam/media/media_files/2025/03/22/vRyubtLpv2oaObIqwazr.jpg)
കൊച്ചി: ക്രിസ്മസ് -പുതുവത്സര വിപണിയിൽ മികച്ച വിൽപ്പനയുമായി സപ്ലൈകോയുടെ കുതിപ്പ്. 22 മുതൽ 6.26 ലക്ഷത്തോളം പേരാണ് ക്രിസ്മസ് ഫെയറുകൾ ഉൾപ്പെടെ സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചത്.
നാലുദിവസത്തിനുളളിൽ 37.82 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ക്രിസ്‌മസ് ദിനം അവധിയായിരുന്നു. പെട്രോൾപന്പുകൾ, റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പനശാലകളിൽനിന്നുള്ള വിറ്റുവരവാണിത്.
ഇതിൽ 17.57 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളിൽമാത്രമായി 40.4 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്.
ഇതിൽ 22.32 ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിലാണ് ഉയർന്ന വിൽപ്പന.-- 15.25 ലക്ഷം രൂപയാണ് ഇവിടത്തെ വിറ്റുവരവ്.
എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ. എല്ലാ താലൂക്കിലും ഒരു പ്രധാന വിൽപ്പനശാല ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us