/sathyam/media/media_files/2025/12/27/img131-2025-12-27-08-15-32.jpg)
കൊച്ചി : ഏഷ്യാനെറ്റിലെ ഏറ്റവും പരിചിത മുഖങ്ങളിലൊന്നാണ് ജോഷി കുര്യൻ . കൊച്ചിയിൽ ജോഷിയുടെ നേതൃത്വത്തിലുള്ള ഏഷ്യാനെറ്റ് ടീം സർവ്വ സജ്ജമായിരുന്നു.
ആ ജോഷി കുര്യൻ ഇന്നിപ്പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിട പറഞ്ഞിറങ്ങുമ്പോൾ അത് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വിടപറഞ്ഞപ്പോൾ കാത്ത് സൂക്ഷിച്ച മാനേജ് മെൻ്റുമായും എഡിറ്റോറിയൽ ടീമുമായുള്ള നല്ല ബന്ധം ഏഷ്യാനെറ്റ് ന്യൂസുമായും ഉണ്ടാകുമെന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ്.
നല്ലതു മാത്രമേ എല്ലായിടത്ത് നിന്നും പഠിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് കൊണ്ട് പുതിയ മാറ്റം അനിൽ ആയിരൂരിൻ്റെ നേതൃത്വത്തിലുള്ള ബിഗ് ടി വി ന്യൂസിലേക്കാണ് എന്ന് പറയുന്നു.
അസോസിയേറ്റ് എഡിറ്ററായി ജനുവരി ഒന്നിന് ബിഗ് ടി വി ന്യൂസിൽ ജോഷി കുര്യൻ തുടങ്ങുമ്പോൾ അത് 14 വർഷത്തോളം നീണ്ട ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം അവസാനിപ്പിച്ച് കൊണ്ടാണ്.
കരിയറിനെ എഡിറ്റോറിയലിൻ്റെ മറ്റൊരു തലത്തിലേക്ക് മാറ്റേണ്ടതുണ്ടെന്ന് തോന്നി തുടങ്ങിയിരിക്കുന്നെന്നും ജോഷി കുര്യൻ വ്യക്തമാക്കുന്നു.
ബ്യൂറോയിൽ നിന്നൊരു മാറ്റം നല്ലതാണെന്ന് തോന്നി തുടങ്ങിയിട്ട് കാലം കുറേയായി എന്ന് ജോഷി കുര്യൻ വ്യക്തമാക്കുമ്പോൾ അത് ഏഷ്യാനെറ്റ് ന്യൂസിലെ ഡസ്കിലേക്ക് തന്നെ പരിഗണിച്ചില്ല എന്നതിലെ പരിഭവം കൂടിയാണ്.
ജോഷി കുര്യനെ പോലെ ഒരാൾ ഏഷ്യാനെറ്റ് ന്യൂസ്പ് വിട്ട് പോകുമ്പോൾ അത് അവർക്ക് ഒരു തിരിച്ചടി തന്നെയാണ് .ജോഷി കുര്യൻ ആഗ്രഹിച്ചത് പോലെ ഡസ്കിലേക്ക് മാറ്റി ജോഷി കുര്യന് പരിഗണന നൽകിയെങ്കിൽ ഒരു പക്ഷേ ഈ മാറ്റം ഉണ്ടാകുമായിരുന്നില്ല.
ഡസ്കിനെ നിയന്ത്രിക്കുന്നവർക്ക് ജോഷി കുര്യനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. അവർ ഈ സമീപനം തുടർന്നാൽ ഇനിയും ജോഷി കുര്യൻ മാർ ആവർത്തിക്കപ്പെടും.
ഇത് തിരുത്തലിനുള്ള അവസരമായി ഏഷ്യാനെറ്റ് മാനേജ്മെൻ്റ് കണ്ടാൽ ഡസ്കിനെ നിയന്ത്രിക്കുന്ന ശക്തികളെ നിലയ്ക്ക് നിർത്താൻ കഴിയുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us