/sathyam/media/media_files/2025/05/30/8kXq4y4sKp1GcWnHhYOq.jpg)
കൊച്ചി: കേരളത്തിൽ കോൺഗ്രസിനും ബിജെപിയ്ക്കും ഇപ്പോഴുള്ളത് എളുപ്പത്തിൽ ലയിക്കാവുന്ന ഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്.
ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതിയെന്ന് തെളിയിക്കുന്നതാണ് മറ്റത്തൂരും കുമരകത്തും സംഭവിച്ചതെന്ന് എം സ്വരാജ് പറയുന്നു. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു.
ആർഎസ്എസിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവർത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കൽ കോൺഗ്രസ് എടുത്തിട്ടുണ്ട്. ആ അടിത്തറ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇടതുപക്ഷം അധികാരത്തിലെത്തുന്നത് തടയാൻ മറ്റത്തൂരിൽ കോൺ​ഗ്രസ് നേതാക്കൾ ഒന്നടങ്കം ബിജെപി ആയി മാറുകയും, കുമരകത്ത് സഖ്യത്തിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസിനെ വിമർശിച്ച് സ്വരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
മറ്റത്തൂരിൽ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കിൽ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്.
അവിടെ കൈപ്പത്തിയിൽ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്. ഇതേ ദിവസം തന്നെയാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാർത്ത വരുന്നത്.
ആർ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നൽകിയിട്ടുണ്ട്- സ്വരാജ് പരിഹസിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us