സേവ് ബോക്സ്‌ തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി. കേസിൽ രണ്ടാം തവണയാണ് തരത്തെ ചേദ്യം ചെയ്യുന്നത്

43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂർ സ്വദേശി സ്വാഫിഖ് റഹീമാണ് കേസിൽ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിൻ്റെ ബ്രാൻ്റ് അംബാസിഡർ. 

New Update
jayasurya real

കൊച്ചി: സേവ് ബോക്സ്‌ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ.

Advertisment

ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ തട്ടിപ് നടന്നതായി കണ്ടെത്തിയിരുന്നു. കേസിൽ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. 


കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാൻ കഴിയുന്ന ആപ്പാണിത്. 


ഇതിനെതിരെ തൃശൂരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂർ സ്വദേശി സ്വാഫിഖ് റഹീമാണ് കേസിൽ മുഖ്യ പ്രതി. 

Advertisment