എന്തുകൊണ്ടാണ് ടി.പി വധക്കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നത് ? ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണം. ടി.പി വധക്കേസ് പ്രതിയുടെ പരോൾ അപേക്ഷ കോടതി തള്ളി

പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം. പരോൾ അപേക്ഷ ഹൈക്കോടതി നിരസിച്ചു. 

New Update
img(178)

കൊച്ചി: ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കോടതി ചോദിച്ചു. 

Advertisment

പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം. പരോൾ അപേക്ഷ ഹൈക്കോടതി നിരസിച്ചു. 


എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. 


പിതൃ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. പ്രതിയുടെ ഭാര്യ പി.ജി സ്മിതയാണ് ഹർജി നൽകിയത്.

മരണപ്പെട്ട വ്യക്തി അടുത്ത ബന്ധുവിന്റെ പരിധിയിൽ പോലും ഉൾപ്പെടുന്നതല്ലെന്നും ഹർജി അപേക്ഷയിൽ ടി.പി വധക്കേസിലെ ശിക്ഷാ തടവുകാരൻ എന്ന് വ്യക്തമാക്കാത്തതും ചൂണ്ടിക്കാട്ടിയ കോടതി അപേക്ഷ നൽകുന്നതിലെ ശരിയായ രീതി ഇതല്ലെന്നും വിമർശിച്ചു. 

Advertisment