എല്ലാം നുണയെന്ന് ജയസൂര്യ. പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ.കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം

പരസ്യ ആവിശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു.

New Update
jayasurya.1.2791917

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത് വരുമ്പോൾ പ്രതികരിച്ച് നടൻ ജയസൂര്യ.

Advertisment

ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. 

24 ന് ഹാജരാകണം എന്ന സമൻസ് കിട്ടിയപ്പോൾ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങൾ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല.

പരസ്യ ആവിശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു.

എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

Advertisment