/sathyam/media/media_files/2026/01/02/img145-2026-01-02-11-43-31.jpg)
കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്.
കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടല്‍.
സാന്‍ഡിവിച്ചില്‍ ചിക്കന്‍ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കമാണ് നടപടിക്ക് ആധാരം. വിദ്യാര്‍ത്ഥികളോടെ കയര്‍ക്കുകയും പിന്നീടെത്തിയ ഇവരുടെ സുഹൃത്തുക്കള്‍ക്ക് നേരെ കത്തിവീശിയും ജോഷ്വ ഔട്ട്‌ലറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിക്കിങ് മാനേജ്‌മെന്റിന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജോഷ്വാ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരു കൂട്ടരുടെയും പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിങില്‍ എത്തിയപ്പോഴായിരുന്നു സംഘര്‍ഷം. വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തില്‍ ബന്ധുക്കളായ സഹോദരന്മാര്‍ ഇടപെട്ടതോടെയാണ് കയ്യാങ്കളിയിലേക്ക് സാഹചര്യം എത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയവര്‍ തന്റെ മൊബൈല്‍ തട്ടിപ്പറിച്ച് ഓടിയെന്നും ജീവന്‍ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി.
ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം. ഇതിനിടെ അടുക്കളയില്‍ നിന്നും കത്തിയുമായെത്തിയ ചിക്കിങ് മാനേജറെ എതിര്‍ സംഘം കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നത്. പരിക്കുകളുമായി ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി.
വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയവര്‍ തന്റെ മൊബൈല്‍ തട്ടിപ്പറിച്ചെന്നും ജീവന്‍ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിങ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us