New Update
/sathyam/media/media_files/2025/11/28/election-2025-11-28-01-06-14.png)
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട പരിശോധന ശനിയാഴ്‌ച ആരംഭിക്കും.
Advertisment
സിവിൽസ്റ്റേഷൻ വളപ്പിലെ വെയർഹൗസിനുസമീപം ഒന്നാംഘട്ട പരിശോധനയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു. രാഷ്ട്രീയ പാർടി പ്രതിനിധികളെയും ക്ഷണിച്ചു.
ഒന്നാംഘട്ട പരിശോധനയിൽ പാസായവ മാത്രമേ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ.
പരിശോധനയ്‌ക്കുള്ള നടപടികൾ ഉൾപ്പെട്ട നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ https://www.eci.gov.in/evm-vvpat എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us