കടാതി പള്ളിയിലെ ആചാരവെടി. കതിന നിറയ്ക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, കരാറുകാരൻ ​ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ

വെടിമരുന്ന് നിറയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രവിയാണ് മരിച്ചത്.

New Update
1001535310

കൊച്ചി: എറണാകുളം മൂവാറ്റുപുഴയ്ക്കടുത്ത് കെടാതിയിൽ പള്ളിയിലെ ആചാരവെടിക്കായി കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു മരണം.

Advertisment

സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയിലായിരുന്നു അപകടം.

വെടിമരുന്ന് നിറയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രവിയാണ് മരിച്ചത്.

 ഒപ്പമുണ്ടായിരുന്ന കരാറുകാരൻ ജയിംസിനെ എഴുപത് ശതമാനത്തിലേറെ പൊള്ളലോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.

Advertisment