/sathyam/media/media_files/2026/01/05/1001537365-2026-01-05-10-41-30.jpg)
കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എൽ.ഡി.എഫ് ഭയപ്പെടുന്നു എന്നതാണ് അവരുടെ നീക്കങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
പറവൂരിൽ വിഡി സതീശനെതിരെ കരുത്തനായ സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് സി പി ഐ യിലെ പൊതു വികാരം .
മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിൻ്റെ പേരിനാണ് മുൻതൂക്കം .
എന്നാൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട സുനിൽ കുമാറിന് വിജയ സാധ്യതയുള്ള സീറ്റ് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പാർട്ടിക്കുള്ളിൽ സുനിൽ കുമാറിനെ ഒതുക്കാൻ നീക്കം നടക്കുന്നതായും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
സുനിൽ കുമാർ അനുകൂലികൾ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറവൂരിൽ മത്സരിക്കട്ടേ എന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
പാർട്ടി തീരുമാനം എന്തായാലും സുനിൽ കുമാർ അംഗീകരിക്കുമെന്ന് കരുതി അദ്ദേഹത്തെ ഇത്തരത്തിൽ വിജയ സാധ്യതയില്ലാത്ത സീറ്റിൽ മത്സരിപ്പിക്കണോ എന്നാണ് സുനിൽ കുമാറിനെ അനുകൂലിക്കുന്നവരുടെ ചോദ്യം .
എന്നാൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും ഉടനെ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ നേതൃ തലത്തിൽ നടക്കുമെന്നുമാണ് സി.പി.ഐ നേതാക്കൾ നൽകുന്ന വിവരം .
പുനർജനി കേസ് വീണ്ടും സജീവ ചർച്ചയാക്കി പ്രതിപക്ഷ നേതാവിനെ കടന്നാക്രമിക്കുന്ന ഇടത് നിലപാടിൽ നിന്ന് തന്നെ പരവൂരിൽ കരുത്തന് കളമൊരുക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്ന് വ്യക്തം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us