/sathyam/media/media_files/2025/01/05/ULn7KaliS97mlxiqC8n9.jpg)
കൊച്ചി : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ വർഗീയതയുടെ അങ്ങേ അറ്റമാണെന്ന വിമർശനം ഇതിനോടകം ഉയർന്ന് കഴിഞ്ഞു.
സി. പി. ഐ എമ്മിനെ തലോടുമ്പോൾ തന്നെ മുസ്ലീം ലീഗിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരേയും കടന്നാക്രമിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത് .
കടുത്ത വിമർശനവും വർഗീയ പരാമർശവും ഒക്കെ ഉയർത്തുന്ന വെള്ളാപ്പള്ളിയോട് പലപ്പോഴും ലീഗ് നേതാക്കൾ പക്വതയോടെയാണ് പ്രതികരിക്കുന്നത്.
വർഗീയ ധ്രുവീകരണത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള കരുതൽ വെള്ളാപ്പള്ളിയെ വിമർശിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ് .
എന്നാൽ വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനകൾ വിവാദമായതിന് പിന്നാലെ ബി.ജെ.പി യുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകളിൽ നിന്ന് എന്തെങ്കിലും രാഷ്ട്രീയ നേട്ടം അവകാശപ്പെടാൻ കഴിഞ്ഞാൽ അത് ബി ജെ പിക്ക് മാത്രമാണ് .
അതുകൊണ്ട് തന്നെയാണ് പ്രകാശ് ജാവദേക്കർ - വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച്ച പ്രസക്തമാകുന്നത് .
ആർ.എസ്. എസിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ് ഹിന്ദു ഐക്യം എന്നത്. നാളിതുവരെ കേരളത്തിൽ ഈ ലക്ഷ്യത്തിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല .
ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനയിലൂടെ ഹൈന്ദവ ധ്രുവീകരണം സാധ്യമാകുമോ എന്ന് ആർഎസ്.എസ് ഉറ്റു നോക്കുകയാണ്.
എന്തായാലും വെള്ളാപ്പള്ളിയുടെ നാവിൽ നിന്നും വരുന്ന വാക്കുകളിൽ നിന്ന് നോട്ടം കൊയ്യാനും ആളുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us