തിരുവൈരാണിക്കുളത്ത് ദർശനം നടത്തി സംസ്ഥാന പൊലീസ് മേധാവിയും കുടുംബവും

ക്ഷേത്ര ട്രസ്‌റ്റും വിവിധ സർക്കാർ ഏജൻസികളും കൈകോർത്ത്‌ നടത്തുന്ന പ്രവർത്തനങ്ങൾ കനത്ത തിരക്കിലും സുഗമദർശനം സാധ്യമാക്കുന്നുണ്ട്‌.

New Update
img(240)

കാലടി: നടതുറപ്പിന്റെ നാലാംദിവസം തിരുവൈരാണിക്കുളത്ത് ദർശനം നടത്തി സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും കുടുംബവും. 

Advertisment

ക്ഷേത്ര ട്രസ്‌റ്റും വിവിധ സർക്കാർ ഏജൻസികളും കൈകോർത്ത്‌ നടത്തുന്ന പ്രവർത്തനങ്ങൾ കനത്ത തിരക്കിലും സുഗമദർശനം സാധ്യമാക്കുന്നുണ്ട്‌.

ഗ്രാമവാസികളിൽനിന്ന്‌ ക്ഷേത്ര ട്രസ്‌റ്റ്‌ നിയോഗിച്ച വളന്റിയർമാരുടെ സേവനം 24 മണിക്കൂറുമുണ്ട്‌. ദര്‍ശനത്തിന്‌ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ത്തന്നെ വഴിപാട്‌ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

എല്ലാ പ്രസാദദ്രവ്യങ്ങളുമടങ്ങിയ കിറ്റും ഏർപ്പെടുത്തിയിട്ടുണ്ട്‌. രാവിലെമുതല്‍ വൈകിട്ടുവരെ അന്നദാനവുമുണ്ട്‌.

Advertisment