ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിന്റെ വാദങ്ങൾ പൊളിച്ചടുക്കി എസ്‌ഐടി. ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവം. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിച്ചേർത്തത് പത്മകുമാർ. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടിയെന്നും കണ്ടെത്തൽ

കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല.  മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

New Update
padmakumar

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്‌ഐടി. ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണെന്നാണ് എസ്‌ഐടി കണ്ടെത്തൽ. 

Advertisment

സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള  മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തി. 


പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. 


കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല.  മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ലെന്നും അത്തരം രേഖകൾ ലഭ്യമല്ലെന്നും എസ്.ഐടി വിശദമാക്കുന്നു. കേസിൽ ശങ്കരദാസ് പതിനൊന്നാം പ്രതിയെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിലുണ്ട്. 


പാളികൾ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോ‍ർ‍‍ഡ്  പ്രസിഡന്‍റ്  രേഖകൾ പരിശോധിച്ചില്ലെന്നും പത്മകുമാറിന്‍റെ ജാമ്യ ഹ‍ര്‍ജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലുണ്ട്. 


കേസിൽ ദേവസ്വം ബോ‍ർ‍ഡ് അംഗം കെപി ശങ്കരദാസ് 11ാം  പ്രതിയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ  ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തുന്നു. 

Advertisment