/sathyam/media/media_files/2026/01/07/2767689-ibrahimkunju-2026-01-07-08-08-06.jpg)
കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്.
ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം. മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം.
ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്ളപ്പെടയുള്ളവര്‍ ഇന്ന് അന്തിമോപചാരം അര്‍പ്പിക്കും. രാവിലെ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം സജ്ജീകരിച്ചിട്ടുണ്ട്.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us