കെഎഫ്സി വായ്പാ ക്രമക്കേട് കേസ് ; പി.വി അൻവറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ ചോദ്യം ചെയ്യൽ 12 മണിക്കൂർ നീണ്ടുനിന്നു

രാവിലെ പത്ത് മണിക്കാണ് അൻവർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ഇറങ്ങിയ അൻവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. 

New Update
p v anwar 111

കൊച്ചി: കെഎഫ്സി വായ്പാ ക്രമക്കേട് കേസിൽ പി.വി അൻവറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി ഓഫീസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അൻവറിനെ വിട്ടയച്ചു. ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിക്കും 

Advertisment

രാവിലെ പത്ത് മണിക്കാണ് അൻവർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ഇറങ്ങിയ അൻവർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. 


ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുമ്പ് രണ്ട് തവണ അൻവറിന് ഇഡി നോട്ടീസ് അയച്ചിരുന്നു. 


എന്നാൽ ഹാജരായിരുന്നില്ല. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് അൻവർ ഇന്ന് ഇഡി ഓഫീസിലെത്തിയത്.

Advertisment