ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ല.'എന്റെ കാറില്‍ ആര് വന്നാലും കയറ്റും'; വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയതില്‍ പ്രതികരണവുമായി ചെന്നിത്തല

പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുമോയെന്ന ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

New Update
chennithala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Advertisment

 'ഞാന്‍ എല്ലാവരെയും കയറ്റുന്ന ആളാണല്ലോ. ആരെ വേണമെങ്കിലും ഞാന്‍ കയറ്റും. എന്റെ കാറില്‍ ആര് വന്നാലും കയറ്റും.' ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുമോയെന്ന ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദി ആണോ എന്ന ചോദ്യത്തിന്, ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നു പറഞ്ഞ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറുകയായിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന് പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു.

സിപിഐയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് മുഖ്യമന്ത്രി സിപിഐക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

Advertisment