ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം

കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്.

New Update
sabarimala ed

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. പിഎംഎൽഎ നിയമപ്രകാരം ഇസിഐആ‍ർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. 

Advertisment

കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. 


സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയിൽ കസ്റ്റഡി അപേക്ഷ നാളെ തന്നെ നൽകാനാണ് നീക്കം.


സ്വർണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇഡി ഇന്ന് കേസ് എടുത്തത്. പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. 

ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധിക്കുക. 

Advertisment