New Update
/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Advertisment
ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പദ്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നും കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർദ്ധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബെംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വെളിപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us