പി.എസ്.സി ക്ക് പകരം സി. ഐ. ടി.യു ആണോ ഇപ്പോൾ കേരളത്തിലെ സർക്കാർ ജോലികൾക്ക് റാങ്ക് ലിസ്റ്റും നിയമന ഉത്തരവും നൽകുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. പട്ടികജാതി വർഗ വിഭാഗത്തിന്റെ പത്ത് ശതമാനം സംവരണം ആണ് ഇവിടെഅട്ടിമറിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരം നിയമനം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പട്ടികജാതി മോർച്ച

ഉദ്യോഗസ്ഥരെ സഹായിക്കാണെന്നുള്ള പേരിൽകരാർ നിയമനം നടത്തുകയും അവരെ തസ്തിക സൃഷ്ട്ടിച്ചു സ്ഥിരപ്പെടുത്താനുള്ള നടപടിവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ആസൂത്രിത ഗൂഡലോചനയുടെഭാഗമാണ്.

New Update
psc

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരം നിയമനം നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു .

Advertisment

കഴിഞ്ഞ 12വർഷത്തിലധികം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റന്റ് മാരെയും പഞ്ചായത്തുകളിലെ ഇ ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നവരെയും ഹാർഡ് വെയർ സോഫ്റ്റ്‌വെയർ നെറ്റ് വെയർ രംഗത്ത് പ്രവർത്തിച്ചു വരുന്നവരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ഇതിനായി പുതിയ തസ്തികകൾ സർക്കാരിന് സൃഷ്ട്ടിക്കേണ്ടി വരും എന്ന് പട്ടിക ജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ചൂണ്ടിക്കാട്ടി .

ഇത് കേരളത്തിന്‌ വൻ സാമ്പത്തിക ബാധ്യത സൃഷ്ട്ടിക്കും. ഉദ്യോഗസ്ഥരെ സഹായിക്കാണെന്നുള്ള പേരിൽകരാർ നിയമനം നടത്തുകയും അവരെ തസ്തിക സൃഷ്ട്ടിച്ചു സ്ഥിരപ്പെടുത്താനുള്ള നടപടിവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ആസൂത്രിത ഗൂഡലോചനയുടെ ഭാഗമാണ്.

 മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരവും അറിവോടും കൂടിയാണോ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കിയതെന്നു മന്ത്രി എം ബി രാജേഷ് മറുപടി പറയണം എന്ന്ഷാജുമോൻ വട്ടേക്കാട് ആവശ്യപെട്ടു. 

കേരള ഗ്രാമപഞ്ചായത്ത്‌ ടെക്നികൽ ഒർഗനൈ സേഷൻ സംസ്ഥാന കമ്മിറ്റിസി ഐ ടി യു സംസ്ഥാന കമ്മിറ്റി മുഖാന്തിരം തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് സ്ഥിരം നിയമനം നടത്താൻ തീരുമാനിച്ചിട്ടുള്ളത് ഇത് സംബന്ധിച്ചു2025 ഡിസംബർ 23ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലാ ജോയിന്റ് ഡയറക്ടർ മാർക്ക് നൽകിയ LSGD/PD/36666/2025DEF5.ഉത്തരവിൽ പറയുന്നു.

ഭരണ കക്ഷിയുടെ ട്രേഡ് യൂണിയൻ ന്റെ നിർദേശപ്രകാരം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി പിൻവലിക്കണം.

 കേരളത്തിലെ ലക്ഷകണക്കിന് വരുന്ന ഉദ്യോഗാർഥികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ സർക്കാർ ജോലിക്ക് കാത്തിരിക്കുമ്പോളാണ് സർക്കാർ സി ഐ ടി യു സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത്.

പട്ടികജാതി വർഗ വിഭാഗത്തിന്റെ പത്ത് ശതമാനം സംവരണം ആണ് ഇവിടെഅട്ടിമറിക്കുന്നത്. പി.എസ്.സി യെ നോക്കുകുത്തിയാക്കിയിരിക്കുന്നു.ഭരണഘടനാലംഘനം നടത്തുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം പ്രവർത്തകരെയും അനുഭാവികളെയും സർക്കാർ ജോലികളിൽ പിൻ വാതിൽ നിയമനം നടത്തുകയാണ്. 

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ ഉത്തരവ് പിൻവലിക്കാൻ തയ്യാറാകണം.

പി.എസ്.സി ക്ക് പകരം സി ഐ ടി യു ആണോ ഇപ്പോൾ കേരളത്തിലെ സർക്കാർ ജോലികൾക്ക് റാങ്ക് ലിസ്റ്റും നിയമന ഉത്തരവും നൽകുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു

Advertisment