രാഹുൽ എംഎൽഎ പദവിയിൽ തുടരാനുള്ള അർഹത സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ആരെങ്കിലും പറയുന്നത് കാത്തുനിൽക്കാതെ രാജിവെക്കുന്നതാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ

മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുപ്രവർത്തകർക്ക് ഒരിക്കലും ഭൂഷണമല്ല. 

New Update
rahul sudheeran

കൊച്ചി: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. 

Advertisment

രാഹുൽ എംഎൽഎ പദവിയിൽ തുടരാനുള്ള അർഹത സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും ആരെങ്കിലും പറയുന്നത് കാത്തുനിൽക്കാതെ രാജിവെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.


മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുപ്രവർത്തകർക്ക് ഒരിക്കലും ഭൂഷണമല്ല. 


ഇത്തരം ആക്ഷേപങ്ങൾ കേരള സമൂഹത്തിനും നിയമസഭയ്ക്കും തന്നെ അപമാനമാണ്. ഒരു തരത്തിലുള്ള ആക്ഷേപങ്ങൾക്കും ഇടവരുത്താതെ എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സുധീരൻ കൂട്ടിച്ചേർത്തു. 

Advertisment