/sathyam/media/media_files/2026/01/14/suresh-gopi-2026-01-14-18-38-30.png)
കൊച്ചി: പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'കേരളത്തിൽ എയിംസ് വരും... മറ്റേ മോനേ' എന്നാണ് സുരേഷ് ​ഗോപി പ്രസം​ഗിച്ചത്.
തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' യോഗത്തിൽ എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് അധിക്ഷേപ പരാമർശം.
'ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, പുച്ഛിച്ചു കൊണ്ട് പറഞ്ഞത് നിങ്ങൾ കേട്ടിട്ടില്ലേ.
പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വിൽക്കുന്നവർ ഉടൻ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.
ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് മറുപടി കൊടുത്തത്? വീ ഡോണ്ട് ടേക്ക് കറൻസി... എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ'- സുരേഷ് ​ഗോപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us