സമൃദ്ധിയെ നശിപ്പിക്കാനാണ് പുതിയ മേയർ ശ്രമിക്കുന്നത്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണം. കൊച്ചി മേയർക്കെതിരെ തോമസ് ഐസക്

സമൃദ്ധിക്ക് പകരം ഇന്ദിരാ കാന്റീൻ എന്ന പുതിയ പദ്ധതി തുടങ്ങാനാണ് തീരുമാനം

New Update
thomas_issac_pti_1200x768

കൊച്ചി: എറണാകുളത്തെ കുടുംബശ്രീയുടെ പ്രശസ്ത സംരംഭമായ സമൃദ്ധിയെ നശിപ്പിക്കാനാണ് പുതിയ മേയർ വി കെ മിനിമോൾ ശ്രമിക്കുന്നതെന്ന് മുൻമന്ത്രി തോമസ് ഐസക്. 

Advertisment

കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണമാണ് കോൺഗ്രസിന്റെ വി.കെ. മിനിമോൾ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സമൃദ്ധിക്ക് പകരം ഇന്ദിരാ കാന്റീൻ എന്ന പുതിയ പദ്ധതി തുടങ്ങാനാണ് തീരുമാനം.10 രൂപയ്ക്കാണ് അവിടെ ഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാൽ ലക്ഷ്യം വില കുറയ്ക്കുക എന്നതല്ലെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'എറണാകുളം ടൗൺ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങിയാൽ ഉറപ്പായും ഭക്ഷണം സമൃദ്ധിയിൽ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം.

Advertisment