എറണാകുളത്ത് തെരുവുനായ ആക്രമണം. എട്ട് പേര്‍ക്ക് കടിയേറ്റു

സമാനമായ രീതിയില്‍ ഇവിടെ മുന്‍പും തെരുവുനായ ആക്രമണമുണ്ടായിരുന്നു.

New Update
stray dogs in kottayam town

കൊച്ചി: എറണാകുളം കാക്കനാട് പാലച്ചുവടില്‍ തെരുവുനായ ആക്രമണം. എട്ട് പേര്‍ക്ക് കടിയേറ്റു. 

Advertisment

പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ആക്രമണമുണ്ടാകുന്നത്.


പാലച്ചുവടിലെ ഹോട്ടലില്‍ നിന്ന് ഊണ്‍ കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവര്‍ക്കാണ് ആദ്യം കടിയേറ്റത്. 


തുടര്‍ന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മക്കുമടക്കം എട്ട് പേര്‍ക്ക് കടിയേല്‍ക്കുകയാണുണ്ടായത്. 

മൂന്ന് മണിയോടെ സമീപത്തെ അംഗണവാടിയില്‍ നിന്ന് കുട്ടിയെ കൊണ്ടുവരാന്‍ പോയ രക്ഷിതാവിനും കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു. 

കടിയേറ്റവര്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. സമാനമായ രീതിയില്‍ ഇവിടെ മുന്‍പും തെരുവുനായ ആക്രമണമുണ്ടായിരുന്നു. 

Advertisment