പോസ്റ്റ്‌ ഓഫീസുകൾ പൂട്ടുന്നതിനെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. സ്വകാര്യ വൽക്കരണം ലക്ഷ്യമിട്ടാണ് നീക്കമെന്ന് ആരോപണം. പൊതുജന പിന്തുണയോടെ വൻ സമര പരിപാടികൾ ആലോചിച്ച് സംഘടനകൾ

പോസ്റ്റ്‌ ഓഫീസുകൾ തമ്മിൽ ഉള്ള ദൂരം മാനദണ്ഡമായി പറഞ്ഞു കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പല പോസ്റ്റ്‌ ഓഫീസുകളും അടച്ചു പൂട്ടാൻ ഉള്ള അണിയറ നീക്കങ്ങൾ, ജീവനക്കാരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കും

New Update
1001567096

കൊച്ചി :എറണാകുളം ഡിവിഷനിലെ തൃപ്പുണിത്തുറ ഫോർട്ട്‌, എറണാകുളം കോളേജ് ഉൾപ്പടെ വിവിധ പോസ്റ്റ്‌ ഓഫീസുകൾ നിരുത്ത ലാക്കുന്നതിനെതിരെ ജീവനക്കാർ സംയുക്ത സമരസമിതി രൂപീകരിച്ചു പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

Advertisment

പോസ്റ്റ്‌ ഓഫീസുകൾ തമ്മിൽ ഉള്ള ദൂരം മാനദണ്ഡമായി പറഞ്ഞു കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പല പോസ്റ്റ്‌ ഓഫീസുകളും അടച്ചു പൂട്ടാൻ ഉള്ള അണിയറ നീക്കങ്ങൾ, ജീവനക്കാരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കും.

ഈ അടച്ചുപൂട്ടൽ നീക്കങ്ങൾ സ്വകാര്യവൽക്കരണം ലക്ഷ്യമാക്കി ആണ് എന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.

അതിന്റെ ഭാഗമായി പല പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും പോസ്റ്റുമാൻ മാരെ പിൻവലിച്ചു, കൊറിയർ മാതൃകയിൽ കേന്ദ്രികൃത ഡെലിവറി സിസ്റ്റം ഒരു ഭാഗത്തു കൂടി നടത്തുന്നു. 

ഇതിനെതിരെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ആണ് സമരസമിതി തീരുമാനം. 

പ്രതിഷേധത്തിൻ്റെ ഭാഗമായി തൃപ്പുണിത്തുറ ഫോർട്ട്‌ പോസ്റ്റ്‌ ഓഫീസിന്റെ മുന്നിൽ പ്രതിഷേധ പ്രകടനം ,തുടർന്ന് നിസ്സഹകരണ സമരം ഉൾപ്പെടെ ഉള്ള സമര പരിപാടികളുമായി മുന്നോട്ട് നീങ്ങാൻ ആണ് ജീവനക്കാരുടെ തീരുമാനം.

സംസ്ഥാന വ്യാപകമായി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നതിനാണ് ആലോചിക്കുന്നത്.

Advertisment