New Update
/sathyam/media/media_files/2026/01/17/img340-2026-01-17-23-20-54.png)
കൊച്ചി: വഴിയാത്രക്കാരികളെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന യുവാക്കൾ അറസ്‌റ്റിൽ. വടുതല അരൂക്കുറ്റി ഷെഫീഖ് മൻസിലിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപ്പടി ഉമ്മർറോഡിലെ മുഹമ്മദ് റാസിക് (18) എന്നിവരെയാണ് നോർത്ത് പൊലീസ് പിടികൂടിയത്.
Advertisment
നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിക്കുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കടന്നുപിടിക്കുന്നതായിരുന്നു രീതി.
ഇരകൾ നാണക്കേട് ഭയന്ന് പരാതി പറയാതെ പോകുന്നത് മുതലെടുക്കും. എന്നാൽ, കഴിഞ്ഞദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടി പരാതി നൽകി.
ഇവർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ, കടവന്ത്ര, പാലാരിവട്ടം ഭാഗങ്ങളിലെ 500- സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us