/sathyam/media/media_files/2026/01/18/1001570180-2026-01-18-10-55-13.jpg)
കൊച്ചി : പുതിയതായി വരുന്ന മാധ്യമ സ്ഥാപനമായ ബിഗ് ടിവിയുടെ ഏറ്റവും വലിയ ശക്തി അതിൻ്റെ മേധാവി അനിൽ അയ്രൂർ തന്നെയാണ് .
അനിൽ അയ്രൂർ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ വിദഗ്ദ്ധനാണ്. ബിഗ് ടിവി യുടെ മാനേജിംഗ് ഡയറക്ടറും സ്ഥാപക ഡയറക്ടറുമാണ്.
ഏറെ സവിശേഷതകളുള്ള മാധ്യമ സ്ഥാപനമാണ് ബിഗ് ടി.വി.
കൂടുതൽ പത്രപ്രവർത്തന സ്വാതന്ത്ര്യവും പ്രൊഫഷണൽ അഭിവൃദ്ധിയും നൽകാൻ ഉദ്ദേശിച്ചുള്ള, പ്രവർത്തിക്കുന്ന ജീവനക്കാർ പങ്കാളികളും ഉടമകളുമായ ഒരു സവിശേഷ "ജീവനക്കാരൻ-ഉടമ" മാതൃകയിലാണ് അനിൽ അയ്രൂർ ചാനലിൻ്റെ ഘടന കെട്ടിപടുത്തിരിക്കുന്നത്.
പത്രപ്രവർത്തന സത്യസന്ധത, നിഷ്പക്ഷത, മനുഷ്യാവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുക എന്നതാണ് ചാനലിന്റെ പ്രധാന ദൗത്യമെന്ന് അനിൽ അയ്രൂർ വ്യക്തമാക്കിയിട്ടുണ്ട്. തെലുങ്കിലെ ബിഗ് ടിവിയിൽ നിന്ന് വിജയ മാർഗം ഉൾക്കൊണ്ട്
ഊർജ്ജമുള്ള ശുദ്ധമായ പത്രപ്രവർത്തന സമീപനം കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ബിഗ് ടിവിയുടെ കരുത്ത്
അനിൽ അയ്രൂരിൻ്റെ നേതൃപാടവം തന്നെയാണ്.
2024 ഓഗസ്റ്റ് മുതൽ ചീഫ് ചാനൽ ഓഫീസറായി സി കേരളത്തിൽ സേവനമനുഷ്ഠിച്ച അനിൽ അതിന് മുമ്പ്
ഏഷ്യയിലെ ഏറ്റവും വലിയ എആർ/വിആർ വാർത്താ നിലകളിൽ ഒന്ന് ഉൾപ്പെടെയുള്ള പ്രധാന സാങ്കേതിക നവീകരണങ്ങൾക്ക് റിപ്പോർട്ടറിൽ മേൽനോട്ടം വഹിച്ചു.
നെറ്റ്‌വർക്ക് പ്രസിഡന്റായി റിപ്പോർട്ടറിൽ എത്തും മുമ്പ് ഫ്ലവേഴ്‌സ് ടിവിയുടെയും 24 ന്യൂസിന്റെയും ഗ്രൂപ്പായ
ഇൻസൈറ്റ് മീഡിയ സിറ്റിയുടെ സിഒഒ സ്ഥാനം വഹിച്ചിരുന്നു. അനിൽ നയിക്കുന്ന ബിഗ് ടിവി യുടെ ടീമിൽ
റിപ്പോർട്ടറിൽ നിന്ന് സുജയ പാര്‍വ്വതി കൂടെ എത്തുമ്പോൾ വന്‍ സ്രാവുകളുടെ നിര തന്നെയാണ് ബിഗ് ടി വി യുടെ ചാലക ശക്തിയായി മാറുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us