New Update
/sathyam/media/media_files/2026/01/18/img350-2026-01-18-22-17-09.png)
കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വേങ്ങൂർ ചൂരത്തോട് സെന്റ് തോമസ് മൗണ്ട് അങ്കണവാടിക്കു സമീപം താമസിക്കുന്ന ഗണേഷ് കൃപയിൽ ശരത് കൃഷ്‌ണ (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടത്.
Advertisment
ഉപയോഗശൂന്യമായി കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം. വിവരം അറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച്ച മുതൽ ശരത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കാൽ വഴുതി പാറക്കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us