കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വാട്ടർമെട്രോ സർവീസ്‌ ആരംഭിക്കും. വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സർവീസിന്‌ ഉപയോഗിക്കുക. പത്ത്‌ മിനിട്ട്‌ വ്യത്യാസത്തിൽ സർവീസ്‌ നടത്താനാണ്‌ ശ്രമം

മൂന്നാഴ്‌ചകൊണ്ട്‌ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കെഎംആർഎൽ വ്യക്തമാക്കി. ഇതിന്റെകൂടി അടിസ്ഥാനത്തിൽ സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കും.

New Update
metro

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ ജലമെട്രോ സർവീസ്‌ ആരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഇ‍ൗയാഴ്‌ച. 

Advertisment

ആലുവയിൽനിന്ന്‌ പെരിയാറിലൂടെ സർവീസ് നടത്തുന്നതാണ് പദ്ധതി. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതിപ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ്‌ പഠനം.


മൂന്നാഴ്‌ചകൊണ്ട്‌ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കെഎംആർഎൽ വ്യക്തമാക്കി. ഇതിന്റെകൂടി അടിസ്ഥാനത്തിൽ സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കും. 


തുടർന്ന്‌ വിശദ പദ്ധതി (ഡിപിആർ) തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. നിർദിഷ്ട നെടുമ്പാശേരി റെയിൽവേ സ്‌റ്റേഷന്റെ സാധ്യതകളുംകൂടി പ്രയോജനപ്പെടുത്താനുള്ള പരിശോധനകളും നടത്തുന്നുണ്ട്‌.

വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സർവീസിന്‌ ഉപയോഗിക്കുക. പത്ത്‌ മിനിട്ട്‌ വ്യത്യാസത്തിൽ സർവീസ്‌ നടത്താനാണ്‌ ശ്രമം. ആലുവയിൽനിന്ന്‌ വിമാനത്താവളംവരെ പെരിയാറിലൂടെ എട്ടു കിലോമീറ്ററിലാണ്‌ സർവീസ്‌. 

ആദ്യം ഇ‍ൗ റൂട്ട്‌ പരിഗണിച്ചശേഷം മറ്റിടങ്ങളിലേക്കും ആവശ്യവും സാധ്യതകളും പരിശോധിച്ചശേഷം സർവീസ്‌ തുടങ്ങാനും ആലോചനയുണ്ട്‌. കൊച്ചി മെട്രോ രണ്ടാംഘട്ടം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും.

Advertisment