കൈരളിയിലെ ഡൽഹി ബ്യൂറോയിൽ ജോലി ചെയ്ത സുജയ പാർവ്വതി റിപ്പോർട്ടർ വഴി ബിഗ് ടിവിയിലെത്തുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് കിട്ടുന്നത് വാദങ്ങളിൽ നിരത്തിയത് കൊണ്ട് വസ്തുതകൾ പറഞ്ഞ് സുജയയ്ക്ക് ഡിബേറ്റുകളിൽ പിടിച്ച് നിൽക്കാനായില്ല. സഹപ്രവർത്തകനെതിരെ വ്യാജ പരാതി നൽകി പിടിക്കപ്പെട്ട് അച്ചടക്ക നടപടി നേരിട്ടപ്പോൾ ബി.എം.എസ് പരിപാടിയിൽ പങ്കെടുത്ത് വീര പരിവേഷം സ്വന്തമാക്കി

തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവത്ത് റെഡ്ഢിയുടെ തെലുങ്കിലെ നമ്പർ വൺ ചാനൽ ബിഗ് ടിവി മലയാളത്തിലെത്തുമ്പോൾ ആ ചാനലിൻ്റെ ഭാഗമായ സുജയ പാർവ്വതിയെ സംഘികൾ ആഘോഷിക്കുകയാണ് .

New Update
1001575540

കൊച്ചി : ഏഷ്യാനെറ്റിൽ നിന്ന് 24 ൽ എത്തുമ്പോൾ തന്നെ സുജയ പാർവ്വതി ഏഷ്യാനെറ്റിൽ നിന്ന് രാജിവെച്ചതോ അച്ചടക്ക നടപടി നേരിട്ടതോ എന്നതിൽ വ്യക്തത ഇല്ലായിരുന്നു.

Advertisment

ഏഷ്യാനെറ്റിൻ്റെ ആഭ്യന്തര മെയിൽ ചോർന്നു , ബി ജെ പി നേതൃത്വം ഏഷ്യാനെറ്റിൻ്റെ ജീവനക്കാർക്കുള്ള ആഭ്യന്തര മെയിൽ പുറത്ത് വിട്ടു. പിന്നാലെ എന്തായാലും സുജയ പാർവ്വതി 24 ൽ എത്തി .

അവിടെ സഹപ്രവർത്തകനെതിരെ വ്യാജ പീഡന പരാതി നൽകി. സുജയ നൽകിയ പരാതി വ്യാജമെന്ന് സ്ഥാപനം നടത്തിയ അന്വേഷണത്തിൽ ബോധ്യമായതോടെ അച്ചടക്ക നടപടിയിലേക്ക് സ്ഥാപനം കടന്നു.

സുജയ പാർവ്വതി പിന്നാലെ ബി.എം.എസിൻ്റെ പരിപാടിയിൽ പങ്കെടുത്ത് അതിൻ്റെ പേരിലാണ് അച്ചടക്ക നടപടിയെന്ന് വരുത്തി തീർത്ത് സംഘികളുടെ വീര നായികയായി ദേശീയതയുടെ ശബ്ദമായി 24 ൽ നിന്ന് റിപ്പോർട്ടറിലെത്തി .

നികേഷ് കുമാർ , ഉണ്ണി ബാലകൃഷ്ണൻ , അരുൺ കുമാർ , സ്മൃതി പരുത്തിക്കാട് ആ നിരയിൽ അവർക്കൊപ്പം സംഘി ഗ്രൂപ്പുകളിലെ വാദമുഖങ്ങൾ നിരത്തി പലപ്പോഴും വസ്തുതകൾക്ക് മുന്നിൽ തേഞ്ഞൊട്ടി .

എന്നാൽ സുജയയുടെ സംഘി ആരാധകരിലൂടെ റിപ്പോർട്ടറിന് ഗുണം കിട്ടി.

സുജയയും പ്രൊഫഷണലായി മാറി. കലോത്സവം പോലുള്ള ഇവൻ്റുകൾ നല്ലത് പോലെ റിപ്പോർട്ട് ചെയ്യാൻ മിടുക്കിയാണ് എന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

 സുജയ പാർവ്വതി റിപ്പോർട്ടറിൽ നിന്ന് അനിൽ അയ്രൂർ നയിക്കുന്ന ബിഗ് ടിവിയുടെ ഭാഗമാകുമ്പോൾ അത് ആഘോഷിക്കുന്നതും സംഘികൾ തന്നെയാണ്.

തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവത്ത് റെഡ്ഢിയുടെ തെലുങ്കിലെ നമ്പർ വൺ ചാനൽ ബിഗ് ടിവി മലയാളത്തിലെത്തുമ്പോൾ ആ ചാനലിൻ്റെ ഭാഗമായ സുജയ പാർവ്വതിയെ സംഘികൾ ആഘോഷിക്കുകയാണ് .

സി പി എം ൻ്റെ സ്വന്തം കൈരളിയുടെ ഡൽഹി ബ്യൂറോയിൽ നിന്ന് സുജയ പാർവ്വതി ബിഗ് ടിവിയിലേക്ക് എത്തുമ്പോൾ ബി ജെ പി യുടെ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ശോഭാ സുരേന്ദ്രന് ശേഷം വനിതാ നേതാവില്ല എന്ന കുറവ് നികത്താൻ സുജയ പാർവ്വതിയെ രംഗത്തിറക്കി വളർത്തി കൊണ്ട് വരണം എന്ന അഭിപ്രായമുള്ള നേതാക്കളും ബി ജെ പി യിലുണ്ട്

Advertisment