മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പദ്ധതിക്ക് ഭരണാനുമതി. എറണാകുളത്ത് ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു

വേമ്പനാട് കായലിൽ എക്കൽ അടിഞ്ഞു കൂടി വഞ്ചികൾ ഇറക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

New Update
pinarayi

കൊച്ചി: തേവരയിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. പണ്ഡിറ്റ് കറുപ്പൻ റോഡിലെ ഫിഷറീസ് സ്കൂളിന് സമീപമാണ് ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ നിർമിക്കുക. 

Advertisment

മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ഭരണാനുമതി. വേമ്പനാട് കായലിൽ എക്കൽ അടിഞ്ഞു കൂടി വഞ്ചികൾ ഇറക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ലാൻഡിംഗ് ബർത്ത് നിർമിക്കും. സമീപ പ്രദേശത്ത് ഡ്രെഡ്ജിംഗ് നടത്തും. ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ നടപ്പാക്കൽ ഏജൻസിയായി ഫിഷറീസ് വകുപ്പിനെയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. 

Advertisment