/sathyam/media/media_files/2025/11/05/sabarimala-high-court-2025-11-05-17-01-28.png)
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിപ്പകര്‍പ്പ് പുറത്ത്. സാധാരണ കേസായി കാണാനാവില്ലെന്നും അതീവ ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി.
എ. പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. സ്വാധീനശക്തിയുള്ളയാളായതിനാൽ അന്വേഷണത്തെ സ്വാധീനിക്കാനും ശ്രമിച്ചേക്കാമെന്ന് കോടതി വ്യക്തമാക്കി. പത്മകുമാർ, മരാരി ബാബു, ​ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ആസൂത്രിതവും കൂട്ടത്തോടെയുമുള്ള കൊള്ളയാണ് നടന്നത്. തൊണ്ടിമുതൽ പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ ജാമ്യം നൽകാൻ ആവില്ലെന്നും കോടതി.
കെ.പി.ശങ്കർദാസിനെതിരെ ഹൈക്കോടതി വീണ്ടും രംഗത്തെത്തി. ആശുപത്രിയിൽ തുടരാൻ ഗുരുതര രോഗമുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം.
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദ്ദേശം. വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 27ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us