എവി താമരാക്ഷൻ വീണ്ടും എൻഡിഎയിൽ ; ഇക്കുറി ജെ.എസ്.എസ് എന്ന പേരിലാണ് എൻഡിഎ പ്രവേശനം. ആഴ്ച്ചകൾക്ക് മുമ്പ് ഹിന്ദുസ്ഥാൻ ആവാം മോർച്ചയിൽ ചേർന്ന താമരാക്ഷൻ എൻഡിഎയിൽ എത്തിയത് ജെ എസ് എസ് എന്ന പേരിൽ

നേരത്തെ ജെ.എസ്.എസ് രാജൻ ബാബു വിഭാഗവും എൻഡിഎ യിൽ ഉണ്ടായിരുന്നു.

New Update
1001610115

കൊച്ചി : മുൻ എം എൽ എ യും ആർ.എസ്.പി നേതാവുമായ എവി താമരാക്ഷൻ വീണ്ടും എൻഡിഎ യിൽ അംഗത്വമെടുത്തു.

Advertisment

നേരത്തെ ആർ.എസ്.പി (ബോൾഷെവിക് ) എന്ന പേരിലാണ് എൻഡിഎ യിൽ ചേർന്നതെങ്കിൽ ഇക്കുറി ജെ.എസ്.എസ് എന്ന പേരിലാണ് മുന്നണി പ്രവേശം .

കെ. ആർ ഗൗരിയമ്മ സി പി എമ്മിൽ നിന്ന് പുറത്തായപ്പോൾ രൂപം നൽകിയ ജെ.എസ്. എസ് അങ്ങനെ വീണ്ടും എൻഡിഎ യുടെ ഭാഗമായി .

നേരത്തെ ജെ.എസ്.എസ് രാജൻ ബാബു വിഭാഗവും എൻഡിഎ യിൽ ഉണ്ടായിരുന്നു.

 ഇക്കുറി എവി താമരാക്ഷൻ എൻ.ഡി.എ യിലെത്തുന്നത് ആഴ്ച്ചകൾക്ക് മുമ്പ് ഹിന്ദുസ്ഥാൻ ആവാം മോർച്ച എന്ന പാർട്ടിയിൽ ജെ.എസ്.എസിനെ ലയിപ്പിച്ച ശേഷമാണ് .

 ലയനത്തിൽ നിന്ന് പിന്മാറിയാണ് എവി താമരാക്ഷൻ ജെ.എസ്.എസിനെ എൻ ഡി എ യിലെത്തിച്ചത്.

ബീഹാറിലെ എൻ ഡി എ ഘടക കക്ഷിയായ ഹിന്ദുസ്ഥാൻ ആവാം മോർച്ച കേരളത്തിൽ മുന്നണി പ്രവേശനം കാത്ത് കഴിയുകയാണ്.

Advertisment