മാധ്യമം കൊച്ചി യൂണിറ്റ് അടച്ചു പൂട്ടി. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ശമ്പള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി

കൊച്ചിയിൽ ന്യൂസ് എഡിറ്റർ സെബാസ്റ്റ്യൻ പി.സിയെ സെസ്ക്കിൽ നിന്ന് ബ്യൂറോയിലേക്ക് മാറ്റി.

New Update
1001610691

കൊച്ചി : മാധ്യമം പത്രത്തിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണെന്ന് പത്ര ജീവനക്കാരുടെ സംഘടനയടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു.

Advertisment

 ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ കേരള പത്ര പ്രവർത്തക യൂണിയനും തൊഴിലാളി സംഘടനകളും ഒക്കെ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

 സാമ്പത്തിക നിയന്ത്രണത്തിലേക്കും ചെലവ് ചുരുക്കൽ നടപടികളിലേക്കും മാധ്യമം മാനേജ്മെൻ്റ് കടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം .

കൊച്ചി യൂണിറ്റിലെ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം നൽകി കൊച്ചി യൂണിറ്റ് അടച്ച് പൂട്ടുന്നത് ഇത്തരം നടപടികളുടെ ഭാഗമായാണ്. കൊച്ചിയിൽ ന്യൂസ് എഡിറ്റർ സെബാസ്റ്റ്യൻ പി.സിയെ സെസ്ക്കിൽ നിന്ന് ബ്യൂറോയിലേക്ക് മാറ്റി.

യൂണിറ്റ് പൂട്ടുമ്പോഴും ബ്യൂറോയുടെ പ്രവർത്തനം തുടരും .അതിനിടെ മാധ്യമത്തിലേയും മംഗളത്തിലേയും തൊഴിൽ പ്രതിന്ധിയിൽ .

കേന്ദ്ര സംസ്ഥാന സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ ജനുവരി 28 ന് കോഴിക്കോട് നടക്കും.

നിലവിലെ പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം ഉറപ്പ് വരുത്തി മുന്നോട്ട് പോകാനാണ് മാധ്യമം മാനേജ്മെൻ്റ് ശ്രമിക്കുന്നത്

Advertisment