ഇന്‍സോമാനിയ എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. സംവിധായകൻ ജിസ് ജോയിയും പ്രതി പട്ടികയിൽ

കൊച്ചി സ്വദേശി മാത്യൂ.വി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക് പുറമെ പ്രോഗ്രാമിന്റെ സഹ നിര്‍മാതാക്കളായ മിഥുന്‍, അരുണ്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 

New Update
img(51)

കൊച്ചി: 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെയും സംവിധായകൻ ജിസ് ജോയിക്കുമെതിരെയും കേസ്. ഇന്‍സോമാനിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 

Advertisment

കൊച്ചി സ്വദേശി മാത്യൂ.വി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക് പുറമെ പ്രോഗ്രാമിന്റെ സഹ നിര്‍മാതാക്കളായ മിഥുന്‍, അരുണ്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 


നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോ‌മ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു.


കഴിഞ്ഞ വര്‍ഷം ജൂലൈ 3ന് ആദിയുടെ അക്കൗണ്ടിലേക്ക് 23 ലക്ഷവും രണ്ട് ദിവസങ്ങള്‍ക്കകം 12 ലക്ഷവുമടക്കം 35 ലക്ഷം രൂപ പരാതിക്കാരന്‍ അയച്ചുകൊടുത്തിരുന്നു.

എന്നാല്‍, പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സഹനിര്‍മാതാക്കളായ മിഥുനും അരുണും സംവിധായകന്‍ ജിസ് ജോയിയും ചേര്‍ന്ന് പരിഹസിച്ചെന്നും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപ തുകയോ തിരികെ നല്‍കിയില്ലെന്നും പരാതിയിലുണ്ട്. 

Advertisment