/sathyam/media/media_files/2026/01/26/1001616724-2026-01-26-07-22-29.jpg)
കൊച്ചി : പത്മ പുരസ്ക്കാരങ്ങൾ നല്ലത് എന്ന് പറയിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ കഷ്ട്ടപ്പാടുകളിൽ രാഷ്ട്രീയ അതിപ്രസരത്തിന് അപ്പുറം ഒന്നുമില്ല .
പത്മ പുരസ്ക്കാരങ്ങൾ സാധാരണക്കാരെ തേടി എത്തുക എന്നത് നല്ല കാര്യമായി കരുതുന്ന സമൂഹമാണ് ഇപ്പോൾ ദേശീയ താല്പര്യമാണോ രാഷ്ട്രീയ താല്പര്യമാണോ പത്മ പുരസ്ക്കാരങ്ങൾ നൽകുന്നതിലെ മാനദണ്ഡം എന്ന സംശയത്തിലാണ്.
അതിപ്പൊ വെള്ളാപ്പള്ളി നടേശൻ എന്ന എസ്.എൻ.ഡി. പി. യോഗം ജനറൽ സെക്രട്ടറിയുടെ കാര്യത്തിലാണെങ്കിൽ അദ്ദേഹം രാഷ്ട്ര നവോത്ഥാനത്തിനും ദേശീയതയ്ക്കും നൽകിയത് എന്ത് സംഭാവനയാണ്.
സ്വന്തമായി നടത്തുന്ന ബിസിനസുകളെക്കുറിച്ച് പറയുന്നില്ല , മൈക്രോ ഫിനാൻസ് തട്ടിപ്പിലെ കേസുകൾ എന്തായി ? ഇതൊന്നുമല്ലെങ്കിലും പച്ചയായി പറയുന്ന വർഗീയത എന്നത് പത്മ പുരസ്ക്കാരത്തിന് യോഗ്യതയായി മാറി എങ്കിൽ ഈഴവ വോട്ട് ബാങ്ക് എന്നതിനപ്പുറം ആ പുരസ്ക്കാര നിർണ്ണയത്തിൽ മറ്റൊന്നുമില്ല .
പിന്നെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പത്മ പുരസ്ക്കാരം നൽകുമ്പോൾ അതിനുള്ള കാരണം അദ്ദേഹം കേരളത്തിന് നൽകിയ സംഭാവനകളായ സംഘർഷ രാഷ്ട്രീയവും വെട്ടി നിരത്തൽ സമരവും ഒക്കെ ആയാലും തെറ്റില്ല .
പിന്തിരിപ്പൻ നിലപാടുകളെ പ്രോത്സാഹിപ്പിച്ച അക്രമ രാഷ്ട്രീയത്തെ പലപ്പോഴും താലോലിച്ച നേതാവ് , പിന്നീട് മുഖ്യമന്ത്രിയായി ജനകീയനായി വാഴ്ത്തി പാടലുകൾ ഏറ്റുവാങ്ങിയപ്പോഴും പിന്തിരിപ്പൻ നിലപാടിൽ നിന്ന് പിന്മാറിയില്ല എന്നത് യാഥാർത്ഥ്യമാണ്.
സംഭവം എന്തായാലും രാഷ്ട്രീയ എതിരാളിയെപ്പോലും അംഗീകരിക്കുന്ന മോദി സർക്കാർ എന്ന പരാമർശം സ്വന്തമാക്കാൻ വേണ്ടി മാത്രമാണ് ഈ നടപടി എന്ന് ആർക്കും മനസിലാകും.
ജസ്റ്റിസ് കെ. ടി. തോമസിന് പത്മ പുരസ്ക്കാരം ലഭിക്കുമ്പോൾ അത് ഇടയ്ക്കിടെ അദ്ദേഹം നടത്തുന്ന സംഘപരിവാർ സ്തുതിക്കുള്ള അംഗീകാരമാണ് എന്ന് വ്യക്തം.
ജോസഫ് പുലിക്കുന്നേലുമായി ചേർന്ന് കെ ടി തോമസ് ഗുഡ്സ്മരറ്റിൻ പ്രൊജക്ട് , ഒശാന സൊസൈറ്റി എന്നിങ്ങനെ പല സംശയാസ്പദ ഇടപാടുകളിലും പേരുകേട്ടു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ പൊതു വികാരത്തിന് എതിരെ നിൽക്കാനും അദ്ദേഹം മടി കാട്ടിയില്ല , പക്ഷേ കൃത്യമായ ഇടപാടുകളിൽ ആർഎസ്എസിനെ പുകഴ്ത്താൻ അദ്ദേഹം മറന്നിട്ടില്ല എന്നത് പത്മ പുരസ്കാരത്തിന് യോഗ്യനാക്കി .
പി നാരായണൻ ജന്മഭൂമിയുടെ പത്രാധിപരും ആർ.എസ്.എസ് നേതാവുമായിരുന്നു എന്നത് അദ്ദേഹത്തെയും പത്മ പുരസ്ക്കാരത്തിന് യോഗ്യനാക്കി.
സംഘപഥത്തിലൂടെ മുന്നോട്ട് നടന്നതിന് കിട്ടിയ അംഗീകാരം എന്നതിൽ രാഷ്ട്രത്തിന് എന്ത് സംഭാവന എന്ന ചോദ്യത്തിന് പ്രസക്തിയില്ല , അംഗീകരിക്കപ്പെടേണ്ട വ്യക്തിത്വങ്ങൾ , രാഷ്ട്രത്തിന് ഏറെ സംഭാവന നൽകിയവർ അംഗീകരിക്കപ്പെടണം, എന്നാലും ജാതി , മത , രാഷ്ട്രീയ വോട്ട് ബാങ്ക് , കച്ചവട താല്പര്യ ചിന്തകൾ സിവിലിയൻ പുരസ്കാരമായ പത്മ പുരസ്കാരങ്ങളെ പിടികൂടാതിരിക്കാനുള്ള കരുതൽ ഉണ്ടാകേണ്ടിയിരിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us