/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊച്ചി: വിവാദമായ സ്പ്രിൻക്ലർ കേസിൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ഹൈക്കോടതി. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർന്നുവെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. ഡാറ്റാ സുരക്ഷിതമാണെന്നും അത് വിദേശ കമ്പനിക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഡാറ്റകൾ എൻക്രിപ്റ്റ് ചെയ്തതാണെന്നും വ്യക്തിവിവരങ്ങൾ ചോരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
കേസിൽ അഴിമതി നടന്നുവെന്ന ആരോപണങ്ങൾക്കും മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റാ ചോർച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജികളും തള്ളി.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us